ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു: പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെപി നദ്ദ

5,142 വോട്ടുകള്‍ നേടിയ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുരീന്ദര്‍ ചൗധരിയെക്കാള്‍ 7,721 വോട്ടുകള്‍ക്ക് പിന്നിലാണ്.

New Update
nadda Untitled.k.jpg

ഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. 

Advertisment

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് ഹരിയാനയിലെ അംബാല അസംബ്ലി സീറ്റില്‍ നിന്ന് ബിജെപി നേതാവ് അനില്‍ വിജ് പിന്നിലാണ്. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് അനുസരിച്ച് നൗഷേര നിയമസഭാ മണ്ഡലത്തില്‍ ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പിന്നിലാണ്.

5,142 വോട്ടുകള്‍ നേടിയ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുരീന്ദര്‍ ചൗധരിയെക്കാള്‍ 7,721 വോട്ടുകള്‍ക്ക് പിന്നിലാണ്.

Advertisment