ജമ്മു കശ്മീരില്‍ 50 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്: ബിജെപി 29 സീറ്റുകളിലും പിഡിപി 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു; സിപിഎമ്മിൻ്റെ എം വൈ തരിഗാമി കുൽഗാമിൽ ലീഡ് ചെയ്യുന്നു

സിപിഎമ്മിൻ്റെ എം വൈ തരിഗാമി കുൽഗാമിൽ ലീഡ് ചെയ്യുന്നു

New Update
jammuUntitledamb

ഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപിക്ക് കനത്ത തിരിച്ചടി. ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് ഭൂരിപക്ഷം മറികടന്നു.

Advertisment

നുഹിലെ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ അഫ്താബ് അഹമ്മദ് ലീഡ് ചെയ്യുകയാണ്. ഹരിയാന മന്ത്രിസഭയിലെ മന്ത്രി സഞ്ജയ് സിംഗ് ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ കലാപക്കേസിലെ പ്രതിയായ മമ്മന്‍ ഖാനാണ് ലീഡ് ചെയ്യുന്നത്.

രാവിലെ 9.30 ആയപ്പോഴേക്കും ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് 50 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി. അതേസമയം ബിജെപി 29 സീറ്റുകളിലും പിഡിപി 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജമ്മു കശ്മീര്‍ നിയമസഭയില്‍ ആകെ 90 സീറ്റുകളാണുള്ളത്.

ആദ്യകാല ട്രെന്‍ഡ് അനുസരിച്ച്, ബിജെപിയുടെ മുഹമ്മദ് സലീം ഭട്ട് ബനിഹാലില്‍ നിന്ന് ലീഡ് ചെയ്യുന്നു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പീര്‍സാദ മുഹമ്മദ് സയ്യിദ് അനന്ത്‌നാഗ് നിയമസഭാ സീറ്റില്‍ ലീഡ് ചെയ്യുന്നു.

ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ശ്രീഗുഫ്വാര-ബിജ്‌ബെഹറ സീറ്റില്‍ പിന്നിലാണ്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് അവിടെ നിന്ന് ലീഡ് ചെയ്യുന്നത്.

ബഡ്ഗാമിലും ഗന്ദർബാലിലും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ളയാണ് ലീഡ് ചെയ്യുന്നത്.

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ അദ്ദേഹത്തിൻ്റെ പാർട്ടി ജമ്മു കശ്മീരിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ജമ്മു കശ്മീരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കുൽഗാം നിയമസഭാ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ്-എൻസി സഖ്യം അവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

Advertisment