ജമ്മു: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ 20 സീറ്റുകളും ബിജെപി 15 സീറ്റുകളും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടിയിട്ടുണ്ട്.
റാഫിയാബാദ്, ഗുല്‍മാര്‍ഗ്, ഖന്‍യാര്‍, കോക്കര്‍നാഗ്, അനന്ത്‌നാഗ് വെസ്റ്റ്, ബുധാല്‍, പാംപോര്‍, പഹല്‍ഗാം, ബീര്‍വ, ബാരാമുള്ള, പട്ടാന്‍, ട്രെഹ്ഗാം, ഗുരെസ്, ഹസ്രത്ബാല്‍, ലാല്‍ ചൗക്ക്, സാദിബാല്‍, ബുഡ്ഗാം, ഡിഎച്ച് പോറ, സോനാവാരി, ഖാന്‍സാഹിബ് എന്നിവയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ സീറ്റുകള്‍.
ഉധംപൂര്‍ വെസ്റ്റ്, കത്വ, കിഷ്ത്വാര്‍, ജമ്മു നോര്‍ത്ത്, ഉധംപൂര്‍ ഈസ്റ്റ്, ബസോഹ്ലി, ചെനാനി, ബില്ലവാര്‍, പദ്ദര്‍-നാഗ്സെനി, സുചേത്ഗഡ്, രാംനഗര്‍, ആര്‍എസ് പുര-ജമ്മു സൗത്ത്, ഹിരാനഗര്‍, ജമ്മു വെസ്റ്റ് എന്നിവിടങ്ങളില്‍ ബിജെപി വിജയിച്ചു.
വഗൂര-ഖീരി, ബന്ദിപ്പോര, അനന്ത്‌നാഗ്, രജൗരി, സെൻട്രൽ ഷാൽടെംഗ് എന്നീ സീറ്റുകളിലാണ് കോൺഗ്രസ് ഇതുവരെ വിജയിച്ചത്.