/sathyam/media/media_files/RqfwBrjwiGqnCaiUvfMe.jpg)
ജമ്മു: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ലീഡ് ഭൂരിപക്ഷം മറികടന്നു. മിക്ക എക്സിറ്റ് പോളുകളും സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചിരുന്നു.
ടൈംസ് നൗ പ്രകാരം 90 സീറ്റുകളുള്ള നിയമസഭയില്‍ ജെകെഎന്‍സി 48+ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്ത്യാ ടുഡേ പ്രകാരം ബിജെപി 29 സീറ്റുകളിലും നാഷണല്‍ കോണ്‍ഫറന്‍സ് 46 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
എല്‍ഡിടിവി കണക്കുകള്‍ പ്രകാരം നാഷനല്‍ കോണ്‍ഫറന്‍സ് 49 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ബിജെപി 29 സീറ്റുകളില്‍ മുന്നിലാണ്.
ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിച്ചിരുന്നു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 2024 ലെ ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്.
2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഈ മേഖലയില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.