ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഞങ്ങളെ പിന്തുണച്ചു; ഈ വോട്ടുകള്‍ക്ക് ഞങ്ങള്‍ അര്‍ഹരായിരുന്നുവെന്ന് തെളിയിക്കാനാണ് ഇനി ഞങ്ങളുടെ ശ്രമമെന്ന് ഒമര്‍ അബ്ദുള്ള

ഈ വോട്ടുകള്‍ക്ക് ഞങ്ങള്‍ അര്‍ഹരാണെന്ന് തെളിയിക്കാനാണ് ഇനി ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

New Update
Omar Abdullah

ജമ്മു: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി)-കോണ്‍ഗ്രസ് സഖ്യത്തിന് ജനപിന്തുണ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് അന്തിമഫലം വന്നതിന് ശേഷം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

നാഷണല്‍ കോണ്‍ഫറന്‍സിനെ വിജയിപ്പിച്ച വോട്ടര്‍മാരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഞങ്ങളെ പിന്തുണച്ചു.

ഈ വോട്ടുകള്‍ക്ക് ഞങ്ങള്‍ അര്‍ഹരാണെന്ന് തെളിയിക്കാനാണ് ഇനി ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Advertisment