‘ഞാന്‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ…’അമ്പിളി’യിലെ ലിറിക്കല്‍ വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘അമ്പിളി. അടുത്തിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരുന്നു. സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം മനോഹരമായൊരു പാട്ടിന്റെ അകമ്പടിയും. ടീസര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ ഞാന്‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ… എന്ന വരികള്‍ പ്രേക്ഷകര്‍ ഏറ്റുപാടി തുടങ്ങിയതാണ്.

Advertisment

https://www.youtube.com/watch?time_continue=226&v=d0zdAMdQEQs

ഇപ്പോഴിതാ ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Advertisment