Advertisment

യാക്കോബായ ഓർത്തഡോക്സ് തർക്കത്തിൽ പ്രധാനമന്ത്രിയെ മദ്ധ്യസ്ഥനാക്കിയത് ഓർത്തഡോക്സ് സഭയല്ലെന്ന് ഡോ. അത്താനാസിയോസ് ! യാക്കോബായ സഭയല്ലെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ! ആരാണ് പിന്നിൽ നിന്നും കളിക്കുന്നത് ?

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-പോൾ വർഗീസ് (അൽമായ ഫോറം)

പ്രധാനമന്ത്രിക്കും ബിജെപിക്കും ക്രിസ്ത്യാനികളെ വലയിലാക്കി വോട്ടു പിടിക്കണം. പൂരം നന്നാവണമെന്ന് ആനക്കില്ല അതിന് പട്ട തിന്നണം അത്രമാത്രം. കഴിഞ്ഞ ദിവസം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുന്നഹദോസ് കൂടി. ഒരു പത്രത്തിലും വാർത്ത വന്നില്ല. സുന്നഹദോസിനെ പരി. സുന്നഹദോസ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. സുന്നഹദോസിൽ പതിവിനു വിപരീതമായി ഓർത്തഡോക്സ് സഭയുടെ പ്രമുഖ പള്ളി പിടുത്തവക്കീലും ഉണ്ടായിരുന്നു.

ആത്മീയ കാര്യങ്ങളല്ല മറിച്ച് കോടതി വിധികളും പള്ളി പിടുത്തവും യാക്കോബായ അൽമായ ഫോറം സുപ്രീം കോടതിയിലടക്കം വിവിധ കോടതികളിൽ കൊടുത്ത കേസുകളുമാണ് ചർച്ചയിൽ വന്നത്. അൽമായ ഫോറം കൊടുത്ത കേസുകളിലെ നിവർത്തികൾ ഇവയാണ്.

1. പുതിയ കാതോലിക്കയെ വാഴിക്കുന്നത് 1934 ഭരണഘടനയും സുപ്രീംകോടതി വിധിയും അനുസരിച്ചായിരിക്കണം. മലങ്കര സഭാ ട്രസ്റ്റിലെ മുഴുവൻ പള്ളികളിലെയും അംഗങ്ങളെ ഉൾപ്പെടുത്തണം. സ്ത്രീ പുരുഷന്മാർക്ക് വിവേചനമില്ലാതെ വോട്ടവകാശം വേണം.

2. നിർബന്ധിത കുമ്പസാരം നിരോധിക്കണം. നിർബന്ധിത പണപ്പിരിവും അവസാനിപ്പിക്കണം. 1934 ഭരണഘടനയുടെ 7, 8, 10, 11 വകുപ്പുകൾ റദ്ദുചെയ്യണം.

3. മൂന്നു മെത്രാന്മാരും അവർ പട്ടം കൊടുത്തവരും 1934 ഭരണഘടന പ്രകാരമുള്ള സ്ഥാനികളല്ല.അവർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം.

രോഗാവസ്ഥയിലായ കാതോലിക്ക ബാവ ഒരു കാരണവശാലും സ്ഥാനത്യാഗം ചെയ്യാൻ തയ്യാറല്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കി. മലങ്കര സഭക്ക് ഇനിയൊരു നിയുക്ത കാതോലിക്കയെയോ, കാതോലിക്ക ബാവയെയോ വാഴിക്കുക എളുപ്പമുള്ള കാര്യമല്ലെന്നും സമാന്തരമായി കാതോലിക്ക വാഴ്ച നടത്തിയാൽ 1934 ഭരണഘടന പ്രകാരം അവരെല്ലാം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്നും പുറത്തു പോകും.

കേസുപ്രകാരം പരി. പാത്രിയർക്കീസ് ബാവ വന്ന് കാതോലിക്കയെ വാഴിച്ചാൽ പാത്രിയർക്കീസിൻ്റെ അധികാരങ്ങൾ തിരിച്ചു വരുമെന്ന് വക്കീൽ വിശദമാക്കി. നിർബന്ധിത കുമ്പസാരം കോടതി ഒരു കാരണവശാലും അംഗീകരിച്ചു തരില്ല. അത്തരം ഒരു സാഹചര്യമുണ്ടായാൽ ഓർത്തഡോക്സ് സഭയുടെ സാമ്പത്തിക ശ്രോതസ്സും, സഭയുടെ കെട്ടുറപ്പും നഷ്ടപ്പെടും.

മൂന്നു മെത്രാന്മാരും അവർ പട്ടംകൊടുത്തവരും 1934 ഭരണഘടനക്കുള്ളിൽ വരണമെങ്കിൽ ഇരുവിഭാഗവും യോജിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. അതിനു കഴിഞ്ഞില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരും. സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നടത്തുന്ന അവകാശ സംരക്ഷണ ജാഥക്ക് ഇതര സഭകളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും വലിയ പിന്തുണയും അനുഭാവവുമാണ് ലഭിക്കുന്നത്. ബദലായി ഓർത്തഡോക്സ് സഭയും അത്തരം ജാഥ സംഘടിപ്പിച്ച് സംസ്ഥാന സർക്കാരിൻ്റെ നിയമ നിർമ്മാണത്തിന് തടയിടണം എന്നു പറഞ്ഞ് വക്കീൽ സ്ഥലം വിട്ടു.

ബിജെപിയിൽ സ്ഥാനമോഹമുള്ളവരും ചില വ്യവസായികളും യൂലിയോസും ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു. അവർ ശ്രീധരൻപിള്ളയെ കണ്ട് പ്രധാനമന്ത്രിയെ ഇടപെടീച്ചു. പരി. പാത്രിയർക്കീസ് ബാവയെ പ്രധാനമന്ത്രി വഴി വിളിച്ചു വരുത്തി വിട്ടുവീഴ്ചകൾ നടത്തി സഭാതർക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് മെത്രാങ്കക്ഷികളുടെ ആവശ്യം.

ഇതു വഴി കേസുകൾ അവസാനിപ്പിക്കാം എന്നവർ കണക്കുകൂട്ടുന്നു. യാക്കോബായക്കാർ കോടതി വിധി അനുസരിക്കുക എന്ന് നിരന്തരം വിളിച്ചു കൂവിയിരുന്ന അത്താനാസിയോസ് മെത്രാൻ ചാനൽ ചർച്ചയിലും, പത്രസമ്മേളനത്തിലും പഴയ പല്ലവി മാറ്റി സഭ യോജിച്ചാൽ യാക്കോബായക്കാർക്ക് ഉണ്ടാകാൻ പോകുന്ന നേട്ടം വിവരിക്കാൻ തുടങ്ങി. വിശ്വാസികളെ കോടതി വിധിക്ക് വിരുദ്ധമായി പള്ളിയിൽ നിന്നും പുറത്താക്കിയതും ശവം തടഞ്ഞതും മെത്രാൻ വിഴുങ്ങി.

ചതിയും വഞ്ചനയും മുഖമുദ്രയാക്കിയ മെത്രാങ്കക്ഷികളുടെ തലവനായ അത്താനാസിയോസിനെ ആരും വിശ്വസിക്കില്ല. സുന്നഹദോസിൽ ഗുണകരമായ അഭിപ്രായങ്ങൾ പറഞ്ഞ നല്ല മെത്രാന്മാർ ഉണ്ട്. അവരല്ലല്ലോ സഭ ഭരിക്കുന്നത്.

 

 

voices
Advertisment