ജയിലുകളും കോടതികളും തമ്മിൽ വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽവന്നു

പ്രകാശ് നായര്‍ മേലില
Saturday, January 11, 2020

കേരളത്തിലെ നീതിന്യായരംഗത്ത് വിപ്ലവകരമായ വലിയൊരു മാറ്റമാണ് കൈവന്നിരിക്കുന്നത്. സംസ്ഥാനത്തെ 53 ജയിലുകളെയും തമ്മിൽ 372 കോടതികളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.87 സ്റ്റുഡിയോകളാണ് ഇതിനായി പ്രവർത്തിക്കുക.

തിരുവനന്തപുരം,കൊല്ലം,.കോട്ടയം പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ജയിലുകളിൽനിന്നു കോടതിയി ലേക്ക് നേരിട്ടുള്ള വീഡിയോ കോൺഫറിൻസിംഗ് സിസ്റ്റം നടപ്പായിക്കഴിഞ്ഞു. മറ്റുള്ള ജില്ലകളിൽ ഇക്കൊല്ലം മാർച്ച് 31 നകം പദ്ധതി പൂർത്തിയാക്കപ്പെടുന്നതോടെ രാജ്യത്തെ സമ്പൂർണ്ണ വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം നിലവിൽവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.

ഇതുമൂലം ദിവസം 600 – 800 പോലീസുകാരുടെ ജോലിഭാരവും അവർക്കു നൽകിവരുന്ന കോടിക്കണക്കി നുരൂപയുടെ ബത്തയുമാണ് ഒഴിവാക്കുക. കൂടാതെ ബസ്സിലും നാട്ടുകാരുടെ മുന്നിൽക്കൂടി കൈവിലങ്ങണി യിച്ചുകൊണ്ടുമുള്ള കുറ്റവാളികളുടെ യാത്രയും ഒഴിവാക്കാവുന്നതാണ്.

ഒരു ദിവസം ഒന്നിലധികം കേസുകളിൽ തടവുകാരെ വിചാരണചെയ്യാൻ ഈ സംവിധാനംവഴി കഴിയുന്ന താണ്. രോഗികളും,അവശരുമായ കുറ്റവാളികൾക്കും യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ഈ സംവിധാനം വലിയൊരാശ്രയമാണ്.

തീവ്രവാദബന്ധമുള്ളവരെയും കൊടും കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാപ്രശ്നവും ഇതുവഴി പൂർണ്ണമായും ഒഴിവായിക്കിട്ടുന്നതാണ്. ഈ ആധുനികസംവിധാനം വഴി പ്രതിദിനം 93 ജുഡീഷ്യൽ മണിക്കൂറുകൾ ലാഭിക്കാമെന്നതും കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാമെന്നതും വലിയ നേട്ടമായി കാണേണ്ടതാണ്.

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും വിവാരാവകാശ പ്രചാരകനായ ശ്രീ. ജോസ് പ്രകാശ് കിടങ്ങൻ ഇതുമായി ബന്ധപെട്ട് ബഹു.മുഖ്യമന്ത്രിയുടെ “സുതാര്യകേരളം ” പരിപാടിയിൽ 21-7-2014 തീയതിയിൽ കൊടുത്ത പരാതി ആഭ്യന്തര വകുപ്പിലേക്ക് അടിയന്തിര നിർദ്ദേശത്തോടെ കൈമാറുകയും ഈ പരാതി ഗൗരവമായി പരിഗണിക്കപ്പെടുകയും 03 – 12-2014ൽ 93400/ബി 1/2014 ആഭ്യന്തരം നമ്പരിലുള്ള മറുപടി ലഭിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഹോം ഡിപ്പാർട്ടുമെന്റ സെക്രട്ടറിക്ക് ഓരോ ആറുമാസത്തിലും അദ്ദേഹം പോസ്റ്റ് കാർഡിൽ “ഓർമ്മപ്പെടുത്തൽ ” അയച്ചു കൊണ്ടിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോൾ ഈ സംവിധാനം നിലവിൽവന്നത്.

ജോസ്‌പ്രകാശ് കിടങ്ങൻ കഴിഞ്ഞ 6 വർഷമായി നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക്‌ ഫലം കണ്ടിരി ക്കുന്നു. കേരളത്തിൽ കുറ്റവാളികളെ പൂർണ്ണമായി വീഡിയോ കോൺഫറൻസ് വഴി കോടതിനടപടികളു മായി ബന്ധിപ്പിക്കപ്പെടുകയാണ്.കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്തിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

×