"ഒരുവട്ടം കൂടി നാട്ടില്‍ ഒന്ന് പറന്നെത്താന്‍ കൊതി. ബീവിയും മക്കളുമൊന്നിച്ച് പെരുന്നാൾ കൂടുവാൻ കൊതി. ആഗ്രഹം സാധിക്കാതെ പ്രവാസി മലയാളി ജലാല്‍ പറന്നത് മരണത്തിന്റെ ലോകത്തേക്ക് ; മരണത്തിന് മുമ്പ് പ്രവാസി മലയാളി ഫെയ്‌സ്ബുക്കില്‍ പാടിയ വരികള്‍ നൊമ്പരമാകുന്നു

New Update

കുവൈറ്റ്‌: ഈ കൊറോണ കാലത്ത് പ്രവാസ ലോകത്ത് ദിവസേന മനസ്സ് വിങ്ങുന്ന നിരവധി സങ്കട കഥകളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഉടനെ തന്നെ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണം ..

Advertisment

publive-image

കുവൈറ്റിൽ കോവിഡ്‌ 19 ബാധിച്ചു  ജൂൺ 5 ന് മരണപ്പെട്ട ചാവകാട്ടുകാരൻ ജലാൽ പി എം അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ മേയ് 16 ന് ഇട്ട വീഡിയോ ആണ് ഇത്..

https://www.facebook.com/riyaz.karunagapally/videos/990795841337956/

"ഒരുവട്ടം കൂടി നാട്ടില്
ഒന്ന്പറന്ന് എത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാൾ കൂടുവാൻ കൊതി ....

എത്രകാലം ഇനിയും കാത്തിരിക്കണമെന്നറിയില്ല
ഈ... വരുന്ന പെരുന്നാളും
ഇവിടെ പ്രയാസത്തിന്റെ ലോകത്തിൽ പ്രവാസിയായി
പ്രയാസങ്ങളോടെ തനിച്ച്
കഴിയാനാണ് വിധി...........
അതാണ് പ്രവാസി
പ്രവാസ ജീവിതം.......പ്രവാസികളെ തള്ളി പറയുന്നവർ ഓർക്കുക
ഈ... കാലവും കഴിഞ്ഞു പോകും.........എല്ലാ പ്രവാസികളായ എന്റെ ചങ്കുകൾക്ക് അള്ളാഹു എന്നും ശാന്തി സമാധാനം തന്ന് അനുഗ്രഹിക്കട്ടെ....ആമീൻ.....
സ്നേഹത്തോടെ
നിങ്ങളുടെ സുഹൃത്ത്

ജലാൽ ചാവക്കാട്

jajal fb post viral video
Advertisment