മുംബൈ: പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാക്കി ഉള്‍പ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒന്‍പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കോള്‍സ്റ്റണ്‍ ജൂലിയന്‍, നിര്‍മ്മാണ കമ്ബനിയായ ടീ സീരിസിലെ കിഷന്‍ കുമാര്‍, ക്വാന്‍ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനി സഹ ഉടമ അനിര്‍ബന്‍ ദാസ്, നിഖില്‍ കാമത്, ഷീല്‍ ഗുപ്ത, അജിത് ഥാക്കുര്‍, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധന്‍ ഇന്ദുരി എന്നിവരാണ് എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
ബോളിവുഡ് താരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.