ജമാൽ ഖഷോഗിയുടെ ഘാതകർക്ക്​ മാപ്പ്​ നൽകി മക്കള്‍ .ഞങ്ങള്‍ ദൈവത്തിന്‍റെ വചനം അനുസ്മരിക്കുന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 22, 2020

റിയാദ്: തുർക്കിയിൽ സൗദി കോൺസുലേറ്റിൽ കൊല്ല​പ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാൽ ഖശോഗിയുടെ ഘാതകർക്ക്​ മാപ്പ്​ നൽകി മകന്‍ കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തതായി പ്രസ്താവന ഇറക്കി. സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ  ഖശോഗി തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ച് 2018 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്.

ഖഷോഗിയുടെ മക്കളില്‍ ഒരാളായ സലാഹ് ഖഷഗ്ജിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വെള്ളിയാഴ്ച്ച മാപ്പ് നല്‍കുന്നതായ പ്രസ്താവന പോസ്റ്റ് ചെയ്തത്. ”അനുഗ്രഹീത മാസത്തിലെ(റമദാന്‍) ഈ അനുഗ്രഹീത രാത്രിയില്‍ ഞങ്ങള്‍ ദൈവത്തിന്റെ വചനം അനുസ്മരിക്കുന്നു. ഒരാള്‍ പൊറുത്തു കൊടുക്കുകയും അനുരഞ്ജനത്തില്‍ എത്തുകയും ചെയ്താല്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ലഭിക്കും”- ജിദ്ദയില്‍ താമസിക്കുന്ന സലാഹ് ട്വിറ്ററില്‍ കുറിച്ചു. ”അതുകൊണ്ട് രക്തസാക്ഷി ജമാല്‍ ഖഷഗ്ജിയുടെ മക്കാളായ ഞങ്ങള്‍, പിതാവിനെ കൊന്നവര്‍ക്ക് ദൈവപ്രതീ തേടി മാപ്പ് കൊടുത്തതായി പ്രഖ്യാപിക്കുന്നു”

2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച്​ ജമാൽ ഖശോഗി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികൾക്കായിരുന്ന വധശിക്ഷ. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്നു പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചിരുന്നു.റോയൽ കോർട്ട് ഉപദേശകൻ സഉൗദ്​ ഖഹ്താനിയെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല. അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കി. മുൻ ഡപ്യൂട്ടി ഇൻറലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയയെും തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

 

×