ഇനി 20 രൂപക്ക് ഉച്ചഭക്ഷണം ! കോട്ടക്കലിൽ ജനകീയ ഹോട്ടലിന് തുടക്കമായി...

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

കോട്ടക്കല്‍: കോട്ടക്കൽ നഗരസഭാ ഓഫീസിന് സമീപം കുടുംബ ശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ദതി പ്രകാരം ആരംഭിച്ച ഹോട്ടൽ മലപ്പുറം ജില്ലാ മിഷൻ കോഡിനേറ്റർ സി.കെ ഹേമലത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ സെക്രട്ടറി സുഗതകുമാർ,നഗരസഭാ കൌൺസിലർമാർ, സീരിയസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

Advertisment

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച പ്രധാനപ്പെട്ട സംരഭമായിരുന്നു ജനകീയ ഹോട്ടൽ. ഇരുപത് രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുക,വിശപ്പു രഹിത കേരളം എന്നതാണ് ജനകീയ ഹോട്ടലുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിൽ ഇത് വരെ 61 ജനകീയ ഹോട്ടലുകളാണ് പ്രവർത്തനം ആരംഭിച്ചത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നു. ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ്  ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നൽകുന്നു.

ജനകീയ ഹോട്ടൽ  നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം  സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തിൽ  രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും വര്‍ക്കിംഗ് ഗ്രാന്‍റായി ലഭിക്കുന്നുണ്ട്.

malappuram news
Advertisment