ജനശ്രീ ജന്മദിനം മലപ്പുറം ജില്ലാ കമ്മിറ്റി ആചരിച്ചു

New Update

publive-image

മലപ്പുറം:ജനശ്രീ സുസ്ഥിര വികസന മിഷൻ പതിനാലാം ജന്മദിനം മലപ്പുറം ജനശ്രീ ഭവനിൽ ചൊവ്വാഴ്ച മലപ്പുറം ജില്ലാ കമ്മിറ്റി ആചരിച്ചു. ജനശ്രീയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് മലപ്പുറം ജില്ലയിൽ നടക്കുന്നത്. കുടുംബ കൂട്ടായ്മ, ജൈവകൃഷി, മൈക്രോഫിനാൻസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജനശ്രീയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 2021 - 22 വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്ക് ജനശ്രീ ജന്മദിനത്തിൽ തുടക്കംകുറിച്ചു.

Advertisment

ജന്മദിന വാർഷികം മലപ്പുറം ജില്ലാ വർക്കിങ് ചെയർമാൻ പി എ അബ്ദുൽ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി ടി ജബീബ് സുക്കീർ അധ്യക്ഷതവഹിച്ചു. ആനത്താൻ അജ്മൽ, ബാലസുബ്രഹ്മണ്യൻ മാസ്റ്റർ, അബ്ദുൽ നാസർ മഞ്ചേരി, കെ ഗോപാലകൃഷ്ണൻ, സുരേഷ് തേഞ്ഞിപ്പാലം, നിഹാദ് കോട്ട എന്നിവർ സംസാരിച്ചു.

malappuram news
Advertisment