ജനക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരം - ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി)

New Update

publive-image

കുവൈറ്റ് സിറ്റി: സഖാവ് പിണറായി വിജയൻ നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാരിന്‍റെ മാതുകാപരമായ ജനക്ഷേമ പ്രവർത്തനങ്ങക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ ചരിത്രവിജയം.

Advertisment

സർക്കാരിന്‍റെ മതനിരപേക്ഷ നവകേരളം നിലപാടും, സമസ്ത മേഖലകളിലെ വികസന കാഴ്ചപ്പാടുകളും കേരളജനത ഒന്നായി ഏറ്റെടുത്തതാണ് എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം സമ്മാനിച്ചത്.

തെരെഞ്ഞെടുപ്പ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് യു.ഡി.എഫ് നടത്തിയ കുപ്രചാരണങ്ങൾ ജനങ്ങൾ എഴുതിതള്ളുകയാണുണ്ടായത്. ഇടതുപക്ഷം ജനപക്ഷമെന്ന് വീണ്ടും വിധിയെഴുതിയ കേരള ജനതയ്ക്ക് ഈ അവസരത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) പ്രസിഡന്‍റ് അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി എന്നിവർ പറഞ്ഞു.

kuwait news
Advertisment