വിവാഹസ്വപ്‌നങ്ങള്‍ പങ്കുവെച്ച്‌ ജാന്‍വി കപൂര്‍

ഫിലിം ഡസ്ക്
Tuesday, September 10, 2019

ജീവിത പങ്കാളിയെ കുറിച്ചുള്ള സ്വപ്നത്തേ കുറിച്ച്‌ ജാന്‍വി കപൂര്‍ മനസ് തുറക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ സ്വപ്നങ്ങളെ കുറിച്ച് പങ്കുവെക്കുന്നത്.

വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാകണം മാത്രമല്ല നന്നായി തമാശ പറയുന്ന ആളായിരിക്കണം. അതുപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

വിവാഹത്തിന് കാഞ്ചിപുരം പട്ടുസാരിയാവും ധരിക്കുക, തിരുപ്പതിയില്‍ വച്ച്‌ വളരെ പരന്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം.

കരണ ജോഹര്‍ നിര്‍മ്മിച്ച ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇഷാന്‍ ഖത്തറിന്‍റെ നായികയായി ജാന്‍വി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

×