ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം ; കുട്ടിക്കാലത്ത് പപ്പയുടെ റൂമിലെ ഷെല്‍ഫില്‍ നിന്നും പെര്‍ഫ്യൂമെടുത്ത് സത്രീകളുടേതുമായി കലര്‍ത്തി വയ്ക്കുമായിരുന്നുവെന്ന് താരപുത്രി ജാന്‍വി

ഫിലിം ഡസ്ക്
Saturday, December 7, 2019

ബോളിവുഡിലെ യുവനടിമാരില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ജാന്‍വി കപൂര്‍.അടുത്തിടെ ഒരു പെര്‍ഫ്യൂം കമ്പനിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിച്ച ജാന്‍വിയുടെ വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം തനിക്ക് ഏറെ ഇഷ്ടമാണെന്നും, പുരഷന്‍മാരുടെ പെര്‍ഫ്യൂം സ്ത്രീകളുടെ പെര്‍ഫ്യൂമിനൊപ്പം ചേര്‍ത്ത് താന്‍ ഉപയോഗിക്കാറുണ്ടെന്നും ജാന്‍വി പറഞ്ഞു.’പപ്പ (ബോണി കപൂര്‍) ഉപയോഗിക്കുന്ന പെര്‍ഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്.

കുട്ടിക്കാലത്ത് ഞാന്‍ പപ്പയുടെ റൂമിലെ ഷെല്‍ഫില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന പെര്‍ഫ്യൂം എടുക്കാറുണ്ട്. കാരണം, ആണുങ്ങള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യും എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാത്രി ആരും കാണാതെ ആണുങ്ങളുടെ പെര്‍ഫ്യും ബോട്ടിലെടുത്ത് സ്ത്രീകളുടെ പെര്‍ഫ്യൂമുമായി കലര്‍ത്തും. നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.” ജാന്‍വി പറഞ്ഞു.

×