ജപ്പാന്‍ തീരത്ത് ആഡംബരക്കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു

New Update

ടോക്കിയോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ 'ഡയമണ്ട് പ്രിന്‍സസി'ലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു.

Advertisment

publive-image

കപ്പല്‍ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കപ്പലിലെ ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മൂവരും കപ്പല്‍ ജീവനക്കാരാണ്.

ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

ship corona indian japan coast
Advertisment