ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിന്റെ പരിധിയിൽ ഉള്ള ആശ്രം മാസ്സ് സെന്ററിലും അതുപോലെ ജൂലിയാന മാസ്സ് സെന്ററിലും 14ന് ഞായറാഴ്ച അഭിവന്ദ്യ പിതാവ് ദിവ്യബലി അർപ്പിക്കുന്നു.
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ ആശ്രം മാസ്സ് സെന്ററിലും, ജൂലിയാന മാസ്സ് സെന്ററിലും ഇനി മുതൽ എല്ലാ ദിവസവും വി. കുർബാന ഉണ്ടായിരിക്കുന്നതാണ്. നേരത്ത ഇവിടെ എല്ലാ ഞായറാഴ്ച മാത്രംമായിരുന്നു വിശുദ്ധ കുർബാന ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ ഇടവകാരുടെ വലിയ ആഗ്രഹം ആയിരുന്നു ദിവസവും വി. കുർബാന എന്നത്.
വി. കുർബാന സമയ ക്രമീകരണം - ജസോള പള്ളിയിൽ ഇടദിവങ്ങളിൽ രാവിലെ 7നും വൈകിട്ട് 6നും ഞായറാഴ്ച 7 ന്, 10ന്, വൈകുന്നേരം 6 നും. ആശ്രം മാസ്സ് സെന്ററിൽ ഇടദിവങ്ങളിൽ രാവിലെ 7:15നും ഞായറാഴ്ച രാവിലെ 7നും. ജൂലിയാന മാസ്സ് സെന്ററിൽ ഇടദിവങ്ങളിൽ വൈകുന്നേരം 7നും ഞായറാഴ്ച രാവിലെ 9:30 നും ആണ് വി. കുർബാന ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ മാസം രണ്ടാമത്തെ ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 9:30 വരെ ഈവെനിംഗ് വിജിലും, എല്ലാ മാസവും 13- തിയതി രാവിലെ 7 മുതൽ വൈകിട്ട് 6മണി വരെ അഖണ്ഡ ജപമാലയും ഉണ്ടായിരിക്കുന്നതാണ് ജസോള പള്ളിയിൽ വച്ച്.ഇനി മുതൽ ജസോള ഫൊറോന പള്ളിയ്ക്ക് മൂന്ന് അച്ചന്മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.