ജവാൻ റമ്മിന്റെ നിർമ്മാണം ഇന്ന് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങും

New Update

publive-image

തിരുവല്ല:ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത് കേസിൽ, ഉദ്യോഗസ്ഥർ പ്രതിയായതോടെ നിർത്തിവച്ചിരുന്ന ജവാൻ റമ്മിന്റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കും. കെഎസ്ബിസിയിലെ മറ്റൊരു കെമിസ്റ്റിനാണ് മദ്യ നിർമാണത്തിന്റെ ചുമതല കൈമാറിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി ഇന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്.

Advertisment

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നീക്കം വൈകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് എസ്എച്ച്ഒ സ്ഥലം മാറിയതിനെ തുടർന്നാണ് ഇത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് പഠിച്ചതിന് ശേഷമാകും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക.

NEWS
Advertisment