അവ്യക്തത നീങ്ങി വിദേശത്ത്‌ കുടുങ്ങിയ പ്രവാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത റീ എന്‍ട്രി നീട്ടിനല്‍കുമെന്ന് ജവസാത്ത്, നടപടികള്‍ ആരംഭിച്ചു.

author-image
admin
New Update

റിയാദ്- അവ്യക്തത നീങ്ങി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ പ്രവാസികളുടെ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജവാസാത്ത് അറിയിച്ചു.

Advertisment

publive-image

ഇഖാമ കാലാവധിയും റീ എന്‍ട്രി വിസാ കാലാവധിയും രണ്ടു ഘട്ടമായി സൌദി അറേബ്യ പുതുക്കി നല്‍കിയിരുന്നു. റീ എന്‍ട്രി പലര്‍ക്കും പുതുക്കി ലഭിച്ചതിന്റെ കാലാവധി ഇന്നു അവസാനിച്ചിരുന്നു ഇനി റീ എന്‍ട്രി സൌജന്യമായി പുതുക്കി നല്‍കുമോ എന്നതില്‍ ജവാസാത്തിന്‍റെ പ്രഖ്യാപനം കാത്തിരിക്കുംമ്പോള്‍ ആണ് ജവാസത്തിന്റെ പുതിയ തിരുമാനം വന്നിരിക്കുന്നത്.

അബ്ശിര്‍ ബിസിനസില്‍ റീ എന്‍ട്രി നീട്ടി നല്‍കുന്നതിനുള്ള സംവിധാനം ഇല്ലെന്ന പരാതിയും പലരും ഉന്നയിച്ചിരുന്നു. റീ എന്‍ട്രി കാലാവധി രണ്ടാഴ്ച മുമ്പ് അവസാനിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്തിന്റെ അറിയിപ്പിലുണ്ട്. ലക്ഷകണക്കിന് പ്രവാസികള്‍ക്ക് പുതിയ തിരുമാനം ഗുണകരമായിരിക്കുകയാണ്.

Advertisment