ഫിലിം ഡസ്ക്
Updated On
New Update
Advertisment
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ജയം രവി. ഇപ്പോഴിതാ മകനൊപ്പമുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജയം രവിയുടെ മകൻ ആരവ് രവിക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാൻ വേദിയിലേക്ക് അവതാരകർ ക്ഷണിച്ചത് ജയം രവിയെ തന്നെയാണ്.
വേദിയിൽ എത്തിയ താരം ഇത് ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂർത്തമാണെന്ന് പറഞ്ഞു. മകന് അവാർഡ് സമ്മാനിച്ച താരം അവതാരകരുടെ ആവശ്യപ്രകാരം മകനൊപ്പം വേദിയിൽ നൃത്തത്തിനും ചുവടുവെച്ചു. ‘കുറുമ്പ കുറുമ്പാ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവെച്ചത്.
അതേസമയം ഒരു മില്യണിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. അച്ഛന്റെയും മകന്റെയും ഡാൻസിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.