ജയം രവിയും തപ്‌സിയും ആദ്യമായി ഒന്നിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആദ്യമായി ജയം രവിയും തപ്‌സിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ കര്‍ഷകന്റെ വേഷത്തിലാവും ജയംരവി എത്തുക.

താരത്തിന്റെ ഇരുപത്തിയഞ്ചാം ചിത്രം കൂടിയാണിത്. ഡി ഇമ്മനാണ് പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജയം രവി കര്‍ഷകനായി എത്തുന്നത് ഏറെ പുതുമയുള്ള കാര്യമായിരിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment