തിയേറ്ററുകളെ ഉണർത്തി ജയസൂര്യ നായകനായ 'വെള്ളം'

author-image
ഫിലിം ഡസ്ക്
New Update

publive-image

കോവിഡിന്റെ 9 മാസത്തെ ഇടവേളയ്ക്കു ശേഷം ആദ്യം റിലീസായ മലയാള ചിത്രം ജയസൂര്യയുടെ 'വെള്ളം' തിയേറ്ററുകളിൽ ആളും ആരവവും സൃഷ്ടിക്കുന്നു. അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ. 22ന് തിയെറ്ററുകളിലെത്തിയ 'വെള്ളം' നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisment

ഇനി ഏതൊക്കെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണം എന്നത് സംബന്ധിച്ച് നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ ധാരണയായിട്ടുണ്ട്. ധാരാളം സിനിമകളാണ് ഇനിയും തിയേറ്ററുകളിൽ എത്താനിരിക്കുന്നത്. കോവിഡ് കാലത്ത് എല്ലാ മേഖലയിലും സംഭവിച്ച നിശ്ചലാവസ്ഥയാണ്
തിയേറ്ററുകൾക്കും സംഭവിച്ചത്.

വൈദ്യുതി ചാര്‍ജിലും വിനോദ നികുതിയിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത് തിയേറ്റർ ഉടമകള്‍ക്ക് വലിയ ആശ്വാസമായി. പുതിയ സിനിമകൾ കൂടി റിലീസാകുന്നതോടെ മലയാള സിനിമ മേഖല കൂടുതൽ സജീവമാകുമെന്ന് കല്ലടിക്കോട് ബാലാസ് സിനിമാസ് ഉടമകളായ
മുരളി കുമാർ,നന്ദകുമാർ കല്ലടിക്കോട് ശശികുമാർ എന്നിവർ പറഞ്ഞു.

ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ വിതരണം. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുകൾ പാലിച്ചാണ് തിയേറ്ററുകളുടെ പ്രവർത്തനം.

cinema
Advertisment