ജെസിസി കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കുവൈറ്റ്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി)  കുവൈറ്റ്‌ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച്ച നടത്തി.

Advertisment

ഇന്ത്യൻ പ്രവാസി സമൂഹം നിലവിൽ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

ആശങ്കകളും ആവലാതികളും വേണ്ടെന്നും, കൃത്യവും വ്യക്തവുമായി അറിയിക്കുന്ന എല്ലാ ആവശ്യങ്ങക്കും പരിഹാരം കാണാൻ ശ്രമിക്കുന്നതായിരിക്കുമെന്നദ്ദേഹം അറിയിച്ചു.

ഇന്ത്യൻ എംബസ്സിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ അംബാസിഡർ ശ്രീ. സിബി ജോർജ്, ജെസിസി മിഡിൽ-ഈസ്റ്റ് പ്രസിഡന്‍റ് സഫീർ പി ഹാരിസ്, കുവൈറ്റ് പ്രസിഡന്‍റ് അബ്ദുൽ വഹാബ്, വൈസ് പ്രസിഡന്‍റ് ഖലീൽ കായംകുളം, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, സെക്രട്ടറിമാരായ മണി പാനൂർ, മൃദുൽ കെഎസ്, അബ്ബാസിയ യൂണിറ്റ് പ്രസിഡന്‍റ് ശരത് സുഭാഷ് എന്നിവരും പങ്കെടുത്തു.

jcc kuwait
Advertisment