Advertisment

പ്രവാസികളുടെ ക്വാറന്റൈന്‍ ഫീസ് പിൻവലിക്കണം - ജെ.സി.സി കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടും, വിസാ കാലാവധി കഴിഞ്ഞും മാസങ്ങളോളം വരുമാനമില്ലാതെ കഴിച്ചുകൂട്ടി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ, പ്രവാസികളിൽ നിന്നും ക്വാറന്റൈന്‍ ഫീസ് ഈടാക്കുവാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം പ്രതിഷേധാർഹം ആണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി)-കുവൈറ്റ്.

ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഭൂരിപക്ഷം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് മറ്റുള്ളവരുടെ സഹായത്താലാണ്. മാത്രമല്ല യാതൊരു സാമ്പത്തിക ഭദ്രതയും ഇല്ലാതെയാണ് ഇവരുടെ മടക്കം. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചു ക്വാറന്റൈന്‍ ഫീസ് ഈടാക്കുവാനുള്ള തീരുമാനത്തിൽ നിന്നും അടിയന്തിരമായി സർക്കർ പിൻമാറണം.

ഈ വിഷയത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കുന്നതായിരിക്കും. എന്നും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് മാനുഷിക പരിഗണന നൽകുന്ന കേരളാ സർക്കാർ ഈ വിഷയത്തിലും ആ പ്രാധാന്യവും, പരിഗണയും നൽകി ഈ തീരുമാനത്തിൽ നിന്നും പിൻമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറി സമീര്‍ കൊണ്ടോട്ടി പറഞ്ഞു.

Advertisment