New Update
Advertisment
ജെസിഐ കല്ലേകുളങ്ങര ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് നൽകിയ പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത അനന്തകൃഷ്ണൻ നിർവഹിക്കുന്നു
പാലക്കാട്:മഹാമാരിക്കാലത്ത് വീട്ടിലിരുന്നുകൊണ്ട് ഓൺലൈൻ പഠനം നടത്തുന്ന പാലക്കാട് കല്ലേകുളങ്ങര ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് ജെസിഐ ഒലവക്കോട് പുസ്‌തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത അനന്തകൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കിൻഫ്ര ഡയറക്ടർ ടി.കെ അച്യുതൻ ആശംസാ പ്രസംഗം നടത്തി. അധ്യാപികയായ ബിന്ദു ബി നായർ സ്വാഗതവും പ്രോജക്ട് ഡയറക്ടർ ധന്യ ആർ ദാസ് നന്ദിയും പറഞ്ഞു.