Advertisment

"ഭാരത് കോ ജാനിയെ 2020-21": വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രശ്നോത്തരി നവംബർ ഒന്നിന് തുടങ്ങുന്നു; ഫൈനൽ ഡിസംബർ 27ന്; മത്സരം നാല് ഘട്ടങ്ങളിലായി

New Update

ജിദ്ദ: ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശികൾ എന്നിവർക്കായി വിദേശകാര്യ മന്ത്രാലയം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. "ഭാരത് കോ ജാനിയെ 2020-21" എന്ന നാമകരണത്തിലുള്ള ക്വിസ് നവംബർ ഒന്നിന് ആരംഭിച്ച് നാല് ഘട്ടങ്ങളിലായി ഡിസംബർ 27 ന് സമാപിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇറക്കിയ അറിയിപ്പ് വ്യക്തമാക്കി.

Advertisment

publive-image

 

ക്വിസിൽ പങ്കെടുക്കുന്നതിനുള്ള അവസരം തുടരുകയാണ്. രജിസ്റ്റർ ചെയ്തവർക്കായി പരിശീലന മത്സരവും ലഭ്യമാണ്. നാല് ഘട്ടങ്ങളിലായി നീളുന്ന മത്സരത്തിന്റെ പ്രഥമ ഘട്ടം നവംബർ ഒന്നിന് തുടങ്ങി മുപ്പത് വരെയാണ്. ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശികൾ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിൽ ഓരോന്നിലും ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ സമ്മാനിക്കും.

ഡിസംബർ ഏഴ് മുതൽ പതിമൂന്ന് വരെയാണ് രണ്ടാം ഘട്ടം. ഈ ഘട്ടത്തിൽ മുന്നിലെത്തുന്ന ആദ്യ പത്ത് പേർക്കായിരിക്കും മൂന്നാം ഘട്ടത്തിലേക്കുള്ള യോഗ്യത. ഡിസംബർ പതിനാല് മുതൽ ഇരുപത് വരെയാണ് മൂന്നാം ഘട്ടം. ഓരോ മൂന്ന് വിഭാഗങ്ങളിൽ നിന്നുമായി മുന്നിലെത്തുന്ന ആദ്യ ഏഴ് പേർ വീതം നാലാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലെത്തും.

ഫൈനൽ ഡിസംബർ ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിഏഴ് വരെ ഓപ്പൺ ആയിരിക്കും.ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് പേരായിരിക്കും വിജയികൾ. ഇവരിൽ ഓരോ വിഭാഗത്തിലെയും ആദ്യത്തിലെത്തുന്ന മൂന്ന് പേർക്ക് മെഡലുകളും പിന്നെയുള്ള രണ്ട് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

മൂന്ന് വിഭാഗത്തിലെയും ആദ്യ അഞ്ചു പേർക്കും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാനും ഇന്ത്യയിലെ കാഴ്ചകളെയും സംസ്കാരത്തെയും കൂടുതൽ അടുത്ത് നിന്ന് കാണാനുള്ള അവസരവും കരഗതമാകും.

ഓൺലൈൻ റജിസ്‌ട്രേഷൻ :

ഓൺലൈൻ പ്രശ്നോത്തരിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.bharathkojaniye.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും വിശദവിവരങ്ങൾ "ഭാരത് കോ ജാനിയെ" www.bharathkojaniye.com സൈറ്റിൽ ലഭിക്കുമെന്നും ഇത് സംബന്ധിച്ചുള്ള പ്രസ്താവനയിൽ സംഘാടകർ അറിയിച്ചു.

all news
Advertisment