Advertisment

ജിദ്ദ കെ എം സി സി കാരുണ്യ ഹസ്‌തം സാന്ത്വന വർഷം 2021: വിവിധ കാരുണ്യ ഹസ്‌തം പദ്ധതികളുടെ സഹായ വിതരണം ജനുവരി 14 ന് മലപ്പുറത്ത്

New Update

ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കെ എം സി സി ഘടകവും ജീവകാരുണ്യ സേവന മേഖലയിലെ സജീവ സാന്നിധ്യവുമായ ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയുടെ കാരുണ്യ ഹസ്‌തം സാന്ത്വന വർഷം ഇന്ന് 2021 ജനുവരി 14 ന് വ്യാഴം വൈകീട്ട് നാലിന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.

Advertisment

publive-image

ജിദ്ദ കെ.എം.സി.സി യുടെ വിവിധ പദ്ധതികളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ സഹായ ധനം ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. മുസ്ലിം ലീഗ് - കെ എം സി സി നേതാക്കളും പങ്കെടുക്കുമെന്ന് ആക്റ്റിംങ്ങ് പ്രസിഡണ്ട് വി.പി. മുസ്‌തഫ ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി അംഗ മായിരിക്കെ മരണപെട്ടവരുടെ കുടുംബത്തിനും ഈ അടുത്ത ദിവസങ്ങളിൽ വിവിധ രോഗ ചികിത്സ നടത്തിയവർക്കുമുള്ള പദ്ധതി വിഹിതമാണ് വിതരണം ചെയ്യുന്നത്. 2 മാസം മുമ്പ് സുരക്ഷ പദ്ധതിയുടെ കാമ്പയിൻ ഉൽഘാടന വേളയിൽ ജിദ്ദയിൽ വെച്ച് കോവിഡ് ബാധിച്ചു മരണപ്പെട്ടവർ ഉൾപ്പെടെ 15 പേരുടെ കുടുംബങ്ങൾക്കുള്ള അഞ്ചു ലക്ഷം വീതമുള്ള മരണാന്തര ആനുകൂല്യങ്ങളും മറ്റു 20 തോളം ചികിത്സാ ആനുകൂല്യങ്ങളും അടക്കം അർഹരായ ഗുണഭോക്താക്കൾക്ക് 1 കോടി രൂപയോളം വിതരണം ചെയ്തിരുന്നു. അതിനു ശേഷം മരണപെട്ടവരുടെയും മാരക രോഗങ്ങൾക്ക് ചികിത്സ തേടിയവരുടെയും ആനുകൂല്യങ്ങളാണ് നാളെ മലപ്പുറത്തു വെച്ച് വിതരണം ചെയ്യുന്നത്.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് പാവപെട്ട രോഗികളെ സഹായിക്കാനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വിവിധ സി.എച്ച് സെന്ററുകൾക്കായി വർഷം തോറും ജിദ്ദ കെ.എം.സി.സി സാമ്പത്തിക സഹായം നൽകാറുണ്ട്. രണ്ടര കോടി രൂപ മുതൽ മുടക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഡോർമെറ്ററി സെൻറർ കെട്ടിടം ഉൾപെടെ വിവിധ സി.എച്ച് സെൻററുകളിൽ ജിദ്ദ കെ.എം.സി.സി. നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനാണ് കാരുണ്യ ഹസ്‌തം സാന്ത്വന വർഷത്തിൽ 36 ലക്ഷത്തോളം രൂപയുടെ മറ്റൊരു സഹായം വിതരണം ചെയ്യുന്നത് .

ജിദ്ദയിൽ ജോലി സ്ഥലത്ത് വെച്ച് വാട്ടർ ടാങ്കിൽ വീണ് മരണപ്പെട്ട ഹംസാക്കയുടെ കുടുംബത്തിന് വേണ്ടി ജിദ്ദ കെ എം.സി.സി വള്ളിക്കുന്നിൽ വില കെടുത്ത് വാങ്ങിയ 13 സെന്റ് ഭൂമിയുടെ രേഖയും ചടങ്ങിൽ വെച്ച് കൈമാറും. രണ്ട് പെൺ മക്കളുടെ വിവാഹ നിശ്ചയ ദിവസമാണ് കാഴ്ച കുറവുളള രോഗിയായ ഹംസ അബദ്ധത്തിൽ ജോലി സ്ഥലത്തെ വാട്ടർ ടാങ്കിൽ വീണ് മരണപ്പെട്ടത്. നിശ്ചയിച്ച രണ്ട് മക്കളുടെയും വിവാഹത്തിന്റെ പൂർണ്ണ ചിലവും വഹിച്ച് കൊണ്ട് ഒരു വർഷം മുമ്പ് ജിദ്ദ കെ.എം.സി.സി ഹംസാക്കയുടെ ആഗ്രഹം പോലെ മക്കളുടെ വിവാഹം നടത്തി കൊടുത്തിരുന്നു. ഇപ്പോൾ കൈമാറുന്ന ഭൂമിയിൽ പരേതനായ ഹംസയുടെ വിധവയുടെ ജീവിത വരുമാനത്തിനായ് ജിദ്ദ കെ.എം.സി.സി. വാടകക്ക് നൽകാവുന്ന കെട്ടിടം പണിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് .

സഹജീവികൾക്കും പാവപെട്ട രോഗികൾക്കും കൈ താങ്ങാവുന്ന ഈ ധന്യമായ ഈ കാരുണ്യ ഹസ്‌തം സാന്ത്വനവർഷത്തിൽ വെച്ച് നടക്കുന്ന മറ്റൊരു ചടങ്ങ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനവിധി തേടി അംഗീകാരം നേടിയ ജിദ്ദ കെ.എം.സി.സി പ്രവർത്തകരും നേതാക്കളുമായ ജനപ്രതിനിധികൾക്ക് ജിദ്ദ കെ.എം.സി.സി.യുടെ സ്നേഹാദരമാണ്.

Advertisment