ജിദ്ദ: കെ.എം മാണിയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് സമാനതകളില്ലാത്ത രാഷ്ട്രീയ കുലപതിയെയാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചന കുറിപ്പിൽ പറഞ്ഞു. അഞ്ച് പതിറ്റാണ്ട് കാലത്തെ കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതം പകരക്കാര നില്ലാത്തവനായി മാറ്റിയത് അദ്ദേഹത്തിന്റെ ഭരണ വൈദഗ്ദ്യവും കർമ്മശേഷിയു മായിരുന്നു.
ധനകാര്യം ആഭ്യന്തരം റവന്യു നിയമം എന്നീ വകുപ്പുകളിൽ പെതുജന സംരക്ഷണ ത്തിനായി അദ്ദേഹം ദീർഘവീക്ഷണമുള്ള മാറ്റങ്ങൾ കൊണ്ട് വന്ന് ശ്രദ്ധേയനായിരുന്നു. കർഷകരോടൊപ്പം ചേർന്ന് നിന്ന് അവരുടെ പ്രിയപ്പെട്ടവനായി. സാധാരണക്കാർ മുതൽ വിവിധ മേഖലയിലെ പ്രമുഖരും അദ്ദേഹത്തെ രാഷ്ട്രീയ അധികായനായി കണ്ടു.
രാഷ്ട്രീയ വെല്ലുവിളികളെ പല ഘട്ടങ്ങളിലും അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടു. എതിരാളികൾപോലും ബഹുമാനത്തോടെ 'മാണിസാർ' എന്ന് വിളിച്ചുപോന്നു. അദ്ദേഹത്തിന്റെ അന്ത്യം കേരള നിയമ സഭയുടെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ ഹാഷിം കോഴിക്കോട്, കബീർ കൊണ്ടോട്ടി, ബിജു രാമന്തളി, ഗഫൂർ കൊണ്ടോട്ടി എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.