പ്രവാസികളെ ഒരുമിക്കാം, കൈകോർക്കാം ഇന്ത്യക്കായി": ജിദ്ദ ഒ ഐ സി സിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

New Update

ജിദ്ദ: ലോക സഭ പൊതു തിരഞ്ഞെടുപ്പിൽ മതേതര ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു പിടിക്കുനതിനു പ്രവാസ ലോകത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. "പ്രവാസികളെ ഒരുമിക്കാം, കൈകോർക്കാം ഇന്ത്യക്കായി" എന്ന ശീര്ഷകത്തിൽ ബോധവത്കരണ പ്രചരണ പ്രവർത്തനങ്ങൾ നാടത്തുവാനും തീരുമാനിച്ചു. ജിദ്ദ, മക്ക, മദീന, തായിഫ്, തബൂക്, യാമ്പു എന്നിവിടങ്ങളിൽ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങൾ കേന്ദ്രികരിച്ചു കൊണ്ടും, എ ഒ ഐ സി സി യുടെ കാർമികതത്വത്തിൽ കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾക്കിടയിലും കോൺഗ്രസിനും സഖ്യകക്ഷികൾക്കും വേണ്ടിയും പ്രചാരണം നടത്തുവാനും തീരുമാനിച്ചു.

Advertisment

publive-image

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യതയിൽ ചേർന്ന പ്രവർത്തക സമതി യോഗം സ്ഥാപക നേതാവ് അലവി ആറുവീട്ടിൽ ഉത്ഘാടനം ചെയ്തു. വിവിധ ജില്ലാ കമ്മിറ്റികൾ നടത്തിയ തിരെഞ്ഞെടുപ്പ് കൺവെൻഷനുകളെ കുറിച്ച് അവലോകനം ചെയ്തു.

നാട്ടിലെയും ഇവിടെത്തെയും തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിക്കു ്നതിനായി ഷറഫിയയിൽ സെൻട്രൽ ഇലെക്ഷൻ കമ്മിറ്റി ഓഫീസു പ്രവർത്തിക്കുവാൻ തിരുമാനിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി സേവന കേന്ദ്ര കൺവീനറുമായ അലി തേക്കുതോടിന്റെ നേതൃത്തത്തിൽ മുജീബ് മുത്തേടത്ത്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, സഹീർ മാഞ്ഞാലി, നസിർ ആലപ്പുഴ, കരീം മണ്ണാർക്കാട് തുടങ്ങിവർ ഉൾപ്പെട്ട ഓഫീസു അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയും രൂപികരിച്ചു.

publive-image

എല്ലാ ദിവസവും രാത്രി 9 മണി മുതൽ 11മണി വരെ പ്രവർത്തിക്കുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ വോട്ടർമാരുടെ വിവരങ്ങളും യു ഡി എഫ് സ്ഥാനാര്തി ളുടെ പ്രചാരണ പരിപാടികളെ കുറിച്ചുള്ള വിശദാംശങ്ങളും, നാട്ടിൽ പ്രചാരണത്തിന് പോകുന്നവർക്കുള്ള മാർഗ നിർദേശങ്ങളും ലഭിക്കുന്നതിനുള്ള സംവിധനം ഉണ്ടായി ിക്കും.

കൂടാതെ നോർക്ക, പ്രവാസി ക്ഷേമ നിധിയിൽ അംഗമാകുന്നതിനും അവസരം ഒരുക്കുന്നതാണ്. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോഷി വർഗീസ് കൺവീനറും, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക് ജോയിന്റ് കൺവീനറുമായി ഒ ഐ സി സി പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം രൂപികരിച്ചു പ്രവൃത്തിക്കുവാൻ തീരുമാനിച്ചു.

കേരളത്തിലെ 20 പാർലിമെന്റെ മണ്ഡലങ്ങളിലെ സമൂഹ്യ മാധ്യമങ്ങളിലെ പ്രവർത്ത ങ്ങൾ ക്രോഡീകരിക്കുന്നതിനായി മീഡിയ വളണ്ടിയർമാരെ തിരഞ്ഞെടുക്കു ാനും അവർക്കു പരിശീലന പരിപാടി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി കൺവീനറും സെക്രട്ടറി മുജീബ് തൃത്തല ജോയിന്റ് കൺവീനറുമായി ഉപസമതി രൂപികരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

സോഷ്യൽ മീഡിയ വളണ്ടിയര്മാരാ പരിസര പ്രദേശത്തും ഉള്ള കോൺഗ്രസ് അനുഭാവികളും പ്രവർത്തക്കരും 0508659343 , 0596470880 എന്ന മൊബൈൽ, വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപെട്ടു രജിസ്റ്റർ ചെയ്യേണ്ടതാണ്. കെ പി സി സി ഡിജിറ്റൽ - മീഡിയ സെൽ കോർഡിനേറ്റർ ഇക്ക്ബൽ പൊക്കുന്നുമായി സഹകരിച്ചു കൊണ്ടതാണ് മീഡിയ വളണ്ടിയർമാർ പ്രവൃത്തിക്കുക.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, ഷുക്കൂർ വക്കം, സിദ്ദിഖ് മുവാറ്റുംപുഴ നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, ഹാഷിം കോഴിക്കോട്, നൗഷീർ കണ്ണൂർ, അയൂബ് പന്തളം, അഗസ്റ്റിൻ ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും സെക്രട്ടറി അനിയൻ ജോർജ് നന്ദിയും പറഞ്ഞു.

 

 

Advertisment