Advertisment

പ്രളയബാധിതർക്ക് ജിദ്ദ ഒ ഐ സി സിയുടെ കൈതാങ്ങ്

New Update

ജിദ്ദ: പ്രളയ ദുരിതമനുഭവിക്കുന്ന കവളപ്പാറ, പാതാർ മേഖല യിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഓ ഐ സി സി ജിദ്ദാ കമ്മിറ്റിയുടെ റിലീഫ് കൂപ്പണുകൾ വിതരണം ചെയ്തു.

Advertisment

publive-image

ജിദ്ദ ഒ ഐ സി സി യുടെ സഹായത്തിന്റെ വിതരണ ചടങ്ങിന്റെ ഉത്ഘാടനം പോത്തുകല്ലിൽ മലപ്പുറം ഡി സി സി പ്രസിഡണ്ട് വി വി പ്രകാശ് നിർവ്വഹിക്കുന്നു.

പോത്ത്കൽ പഞ്ചായത്തിലെ വിവിധ മേഖലകളായ കവളപ്പാറ, പാതാർ, ഭൂതാനാം, ശാന്തി ഗ്രാമം, കോടാലിപൊയിൽ, മുതുകുളം, ഉപ്പട, വെള്ളിമുറ്റം, തുടുമുറ്റി, വെളുമ്പയാംപാഠം, കുഞ്ഞിപ്പാല, നെട്ടികുളം, മുണ്ടേരി, അമ്പിട്ടാംപൊട്ടി എന്നീ മേഖലകളിൽ അർഹരായവരെ തെരഞ്ഞെടുത്താണ് റിലീഫ് ഫണ്ട് വിതരണം ചെയ്യുന്നത്.

ഫണ്ട് വിതരണ ഉത്‌ഘാടനം മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി വി പ്രകാശ് നിർവ്വഹിച്ചു. പല സംഘടനകളും വ്യക്തികളും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നല്കു ന്നുന്നുണ്ടെങ്കിലും അവർക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടുന്നില്ലെന്നും അതിനുള്ള പരിഹാരമാണ് ഓ ഐ സി സിയുടെ കൂപ്പൺ വിതരണത്തിലൂടെ കണ്ടെത്തുന്നതെന്നും പ്രകാശ് പറഞ്ഞു.

നാടിന്റെ പ്രയാസങ്ങൾക്ക് സഹായമാക്കുവാൻ ജിദ്ദ ഒഐസി സി മുന്പന്തിയിലാണെന് അദ്ദേഹം പറഞ്ഞു, തികച്ചും വ്യത്യ സ്തവും അനുയോജ്യവുമായ സഹായമാന്നു ഇതെന്നും അദ്ദേ ഹം പറഞ്ഞു. ഈ ഒക്ടോബർ 31 വരെ കാലാവധിയുള്ള കൂപ്പൺ പോത്ത്കല്ലിലെ പ്രവാസി സംരംഭമായ പോപ്പി സൂപ്പർ മാർക്കറ്റുമായി സഹകരിച്ചു നടപ്പിലാക്കുമ്പോൾ ദുരിതമനു ഭവിക്കുന്നവർക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഈ കൂപ്പണിലൂടെ വാങ്ങാവുന്നതാണ്

ചടങ്ങിൽ ഗ്ലോബൽ മെമ്പർ പാപ്പറ്റ കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സിക്രട്ടറി കെ എം ഷെരീഫ് കുഞ്ഞു, കെ എസ യു മുൻ സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയ്, ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ മാസ്റ്റർ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് റസാഖ് മാസ്റ്റർ, ഷെരീഫ് തുറക്കൽ, റഷീദ് വാളപ്ര, നാസർ പോത്ത്കല്ല് , ജിംഷാദ് വണ്ടൂർ, സലിം പത്തുത്തറ, ഷെരീഫ് എടക്കര, എന്നിവർ പ്രസംഗിച്ചു.

റീജണൽ ജനറൽ സിക്രട്ടറി സാക്കിർ ഹുസ്സൈൻ എടവണ്ണ സ്വാഗതവും എ പി നജീബ് മുണ്ടേരി നന്ദിയും പറഞ്ഞു. ഇതിനു പുറമെ വയനാട് ജില്ലയിലെ ദുരിത മേഖലയിലും സഹായം വിതരണം ചെയ്യുമെന്ന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അറിയിച്ചു.

 

Advertisment