ജിദ്ദ എസ്. ഐ. സി പ്രതിപക്ഷ നേതാവിന് നിവേദനം നൽകി.

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, February 23, 2020

ജിദ്ദ: ഹൃസ്വ സന്ദര്ശനാര്ഥം ജിദ്ദയിൽ എത്തിയ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തലക്ക് സമസ്ത ഇസ്ലാമിക് സെന്റര് ജിദ്ദ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്കെതിരെ കേരള പോലീസ് അന്യായമായി ക്രിമിനൽ കേസ് എടുത്തിരിക്കുക യാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജിദ്ദയിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ജിദ്ദ സമസ്ത ഇസ്ലാമിക് സെന്റര് ഭാരവാഹികൾ നിവേദനം നൽകുന്നു.

ചില സ്ഥലങ്ങളിൽ ഇത്തരം പ്രധിഷേധ പരിപാടികൾ പോലീസ് ഇടപെട്ടു നിറുത്തിവെപ്പി ക്കുന്നുണ്ടെന്നും എന്നാൽ സംഘ് പരിവാർ സംഘടനാ പ്രവർത്തകർ നടത്തുന്ന വർഗീയ പ്രവർത്തന ങ്ങൾക്കെതിരെ യാതൊരു നടപടിയും കേരള പോലീസ് എടുക്കുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച സി.എ .എ / എൻ.ആർ. സി/ എൻ. പി. ആർ എന്നിവ ക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്ക് സജീവ പിന്തുണ നൽകണമെന്നും ഇവക്കെതിരെ സമരം നടത്തിയവർക്കെതിരെ കേരള പോലീസ് കൈക്കൊണ്ട അന്യായ നടപടികൾ നിയസഭയിൽ ഉന്നയിക്കണമെന്നും സമരക്കാർക്കെതിരെ പോലീസ് കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവിനോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.

എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ദിൽഷാദ് കാടാമ്പുഴ, ജാബിർ നാദാപുരം എന്നിവരാണ് നിവേദനം നൽകിയത്.

 

×