പൈക ടൗണില്‍ നിയന്ത്രണം വിട്ട വാഹനം കടയിലേയ്ക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരിക്ക്. കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു ! ഒഴിവായത് വന്‍ ദുരന്തം !

New Update

publive-image

പാലാ:പൈക ടൗണില്‍ നിയന്ത്രണം വിട്ട വാഹനം കടയിലേയ്ക്ക് ഇടിച്ചുകയറി കടയുടമയ്ക്കും ബൈക്ക് യാത്രികനും പരിക്ക്. കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കടയിലുണ്ടായിരുന്ന പതിനായിരക്കണക്കിനു രൂപയുടെ സാധനങ്ങളും നശിച്ചിട്ടുണ്ട്. ഇന്നുച്ചകഴിഞ്ഞായിരുന്നു അപകടം.

Advertisment

publive-image

പൈക ടൗണിലെ 'ബിറ്റ ഫുട്‍വെയർ' എന്ന കടയിലേയ്ക്കാണ് പാലക്കാട് രജിസ്ട്രേഷനിലുള്ള മഹീന്ദ്ര ടാര്‍ ജീപ്പ് ഇടിച്ചു കയറിയത്. കടയുടമ രാജേഷ് ജോര്‍ജിനാണ് അപകടത്തില്‍ പരിക്കേറ്റത്.

റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിലെ യാത്രക്കാരനായ പൊന്‍കുന്നം സ്വദേശിക്കും അപകടത്തില്‍ പരിക്കേറ്റു. പൈക ജംഗ്ഷനില്‍ ഏറ്റവും തിരക്കുള്ള ഈ ഭാഗത്ത് സാധാരണയായി നിരവധി ആളുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സമയത്ത് ആളുകള്‍ കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. നഷ്ടം സംഭവിച്ചിട്ടുണ്ട്.

accident
Advertisment