ശരീര ഭാരം കുറയ്ക്കാന്‍ ജീരക വെള്ളം കുടിക്കേണ്ടത് ഇങ്ങനെ

ഹെല്‍ത്ത് ഡസ്ക്
Sunday, August 9, 2020

ശരീര ഭാരം കുറയ്ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് പല ആളുകളും. ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിയും, വ്യായാമങ്ങള്‍ പലതും മാറി മാറി ചെയ്തും എന്നാല്‍ ദിവസവും ജീരക വെള്ളം കുടിച്ചാല്‍ മതി.

മറ്റുള്ള വിദ്യകളെ പോലെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാത്ത ഒന്നാണ് ഇത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ജീരകം ചേര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്.

ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും ഒക്കെ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇനി ജീരകവെള്ളം മതി. വാസ്തവത്തില്‍, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കുടിക്കുകയാണങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലുമുള്ള കൊഴുപ്പ് വളരെ എളുപ്പത്തില്‍ ഉരുക്കി കളയാന്‍ സാധിക്കും. പലതരത്തിലുള്ള ആന്‍റി ഓക്സിഡന്‍ന്റുകള്‍ ജീരക വെള്ളത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ജീരകം. രണ്ട് ടീസ്പൂണ്‍ ജീരകം, ഒരു കപ്പ് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ എഴുന്നേറ്റ ശേഷം ഈ വെള്ളം കുടിക്കുക. മറ്റൊരു രീതിയിലും ഇത് നമുക്ക് തയ്യാറാക്കി എടുക്കാന്‍ പറ്റും.

രണ്ട് ടീസ്പൂണ്‍ ജീരകം കുറച്ച്‌ വെള്ളത്തിലിട്ട് ഒരു രാത്രിമുഴുവന്‍ വയ്ക്കുക. തുടര്‍ന്ന്, രാവിലെ ഇതിലേക്ക് പിഴിഞ്ഞെടുത്ത ഒരു നാരങ്ങ നീരും ചേര്‍ത്ത് അരിച്ചെടുത്ത് കുടിക്കാം, അല്ലെങ്കില്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന ചൂട് വെള്ളത്തിലും വേണമെങ്കില്‍ ഇഷ്ടാനുസരണം ജീരകം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

×