New Update
Advertisment
മുംബൈ: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന് ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പതിനാലംഗ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
2019 ഓക്ടോബറിലാണ് ജല്ലിക്കെട്ട് തീയറ്ററിലെത്തിയത്. എസ്. ഹരീഷിന്റെ "മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആസ്പദമാക്കി ഹരീഷും ആര്. ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതിയത്.
ചിത്രത്തിന് മികച്ച സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം സംവിധായകന് ലിജോ ജോസ് പെല്ലിശേരി നേടിയിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ 2021 ഏപ്രില്‍ 25നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.