ജെനീലിയ ഉടന്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്ന് റിതേഷ് ദേശ്മുഖ്

ഫിലിം ഡസ്ക്
Friday, April 19, 2019

ബോളിവുഡ് താരം ജെനീലിയ ഡിസൂസ കുറച്ചു നാളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകായണ്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ജെനീലയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ച് ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖ് രംഗത്ത് വന്നിരിക്കുകയാണ്.

ജെനീലീയ ഉടന്‍ തന്നെ സിനിമയില്‍ തിരിച്ചെത്തുമെന്നാണ് റിതേഷ് പറയുന്നത്. ജെനിലിയയ്ക്ക്‌ മറാട്ടി ഭാഷയറിയാം അതുകൊണ്ടു തന്നെ ഒരു മറാട്ടി സിനിമ ചെയ്യണമെന്നുണ്ട്. ജെനീലയ്‌ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാന്‍ പാഴാക്കാറില്ല. ചില തിരക്കഥകളുടെ ജോലി പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ അത് നടക്കുമെന്നാണ് കരുതുന്നതെന്നും റിതേഷ് ദേശ്മുഖ് പറഞ്ഞു. ജനീലയുടെ സിനിമയ്ക്കു വേണ്ടിയുള്ള കഠിനാദ്ധ്വാനത്തെ പ്രശംസിക്കാനും റിതേഷ് മറന്നില്ല. ചെറുപ്പം മുതലേ കഠിനാദ്ധ്വാനം ചെയ്താണ് ജെനീലിയ ഇവിടെ വരെ എത്തിയതെന്ന് റിതേഷ് പറഞ്ഞു.

താരദമ്പതികളായ റിതേഷും ജെനീലിയയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൗലിയാണ്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ജെനീലിയയുടേത്.

×