Advertisment

ഒരു നാടുമുഴുവന്‍ രോഗികളായാലും ചത്ത്പോയാലും ഞങ്ങള്‍ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികള്‍... സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ....തൃശ്ശൂര്‍പൂരം സംഘാടകരെ വിമര്‍ശിച്ച്‌ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍

author-image
admin
New Update

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisment

publive-image

ആനകളെ പങ്കെടുപ്പിക്കണമെങ്കില്‍ പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമാണ് നിയന്ത്രണങ്ങള്‍. ഇതിനെതിരെ തന്റെ വിര്‍മശനം രേഖപ്പെടുത്തിയിരിക്കുയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി. ഒരു ഫേസ്ബുക്ക് പോസ്‌റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ജിയോയുടെ പ്രതികരണം.

പൂരം നടത്താന്‍ പറ്റില്ലെന്ന് പറയാന്‍ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാല്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്‍ക്കുന്ന ആചാരസംരക്ഷകര്‍. ഒരു നാടുമുഴുവന്‍ രോഗികളായാലും ചത്ത്പോയാലും ഞങ്ങള്‍ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികള്‍. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ

Advertisment