കണ്ണൂരില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ 20കാരി മരിച്ച നിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍; ദുരൂഹത

New Update

publive-image

കണ്ണൂർ: പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് ആര്യപ്പറമ്പിൽ തൊഴിലിടത്തിനു സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി മമ്ത കുമാരിയെയാണ് (20) ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

കൊലപാതകമാണെന്ന സംശയത്തില്‍ രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്‌ക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്‌റ്റേറ്റില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു ഇവര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment