ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മണ്ഡല കാലത്തു പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടന സേവന കേന്ദ്രം, അയ്യപ്പ സ്വാമിക്ക് ചാർത്തുവാൻ വിവിധ ക്ഷേത്രങ്ങൾ ചുറ്റി സന്നിധാനത്തേക്ക് യാത്രയാകുന്ന തങ്ക അങ്കിക്ക് മുനിസിപ്പൽ ഇടത്താവളത്തിൽ വച്ച് സ്വീകരണം നൽകി.
/sathyam/media/post_attachments/3l7BBEndAOqSzjjed2lY.jpg)
യാത്രയിൽ പങ്കെടുത്ത അയ്യപ്പ ഭക്തൻമാർക്ക് ചുക്ക് കാപ്പി, കുടിവെള്ളം, ലഖുഭക്ഷണം നൽകി. രാജേന്ദ്രൻ അഴൂർ, അശോക് കുമാർ മൈലപ്ര എന്നിവർ ചടങ്ങിനു നേതൃത്തം നൽകി .
നാലാം വാർഷികത്തിലേക്ക് കടക്കുന്ന ഈ സീസണിൽ തിരക്ക് സമയങ്ങളിൽ മണ്ഡലകാലം അവസാനിക്കും വരെ സഹായത്തിനായി ഹെല്പ് ഡെസ്ക്, ചുക്ക് കാപ്പി, ലഖുഭക്ഷണം, അത്യാവശ്യ സാഹചര്യങ്ങളിൽ താമസസൗകര്യം മുതലായവ നൽകുമെന്ന് തീർത്ഥടന സേവന കേന്ദ്രം ചെയർമാൻ കെ ടി എ മുനീർ, കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ജോയിന്റ് കൺവീനർ രാധാകൃഷ്ണൻ കാവുംമ്പായ് എന്നിവർ സംയുക്തമായി പത്ര കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ 9605982754, 9847046221 നമ്പറുകളിൽ നിന്ന് ലഭിക്കും.