ജിദ്ദ ഒ ഐ സി സി രാജീവ് ഗാന്ധി അനുസ്‌മരണ വെബിനാർ നടത്തി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, May 25, 2020

ജിദ്ദ. ഇന്ത്യയുടെ വിവര സങ്കേതിക വിദ്യയുടെ പിതാവും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഒ.ഐ.സി.സി ജിദ്ദ അനുസ്‌മരണ വെബിനാർ നടത്തി. പ്രസ്തുത പരിപാടിയിൽ കെ.പി.സി.സി ഉപാധ്യക്ഷൻ ടി.സിദ്ദീഖ് അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് ഉത്ഘാടനം ചെയ്തു.

ആധുനിക ഇന്ത്യയുടെ നിർമിതിയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്തിനും മുന്നേ ഇന്ത്യയെ നടത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ടെക്‌നോളജിയിൽ ഇന്ത്യ ഇത്രയും വലിയ ശക്തി കൈവരിക്കാനുണ്ടായ കാരണം. അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം ഇന്ത്യയുടെ ലോക രാഷ്ട്ര തലവ പദവിയിലേക്കുള്ള മുന്നേറ്റത്തെ തളർത്തി എന്നും ടി സിദ്ദിഖ് പറഞ്ഞു.

രാജ്യത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനും ഒരു പ്രധാനമന്ത്രിയിൽ എന്നതിൽ അപ്പുറം ഒരു രാഷ്ട്രത്തിന്റെ അഭിമാനവും നായകനും ആയി ജനങ്ങളിൽ വികാരമാവാൻ അദ്ദേഹത്തിന്റെ ജനകീയ പ്രവർത്തനങ്ങൾക്ക് സാധിച്ചു. പഞ്ചായത്തി രാജ് പോലുള്ള ചരിത്രതതിൽ ഇടം നേടിയ പദ്ധതികൾ രാജ്യം നിലനിൽക്കും കാലത്തോളം ഓരോ വളർച്ചയിലും ഇപ്പോഴും നൽകുന്ന സംഭാവനകൾ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണങ്ങളുടെ ഫലമാണ് എന്നും അദ്ദേഹം അനുസമരിച്ചു.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധിയെ പോലുള്ളവർ ഇന്ന് ഭരണത്തിലുണ്ടായിരുന്നെങ്കിൽ പ്രവാസികൾ അടക്കം അനുഭവിക്കുന്ന ഈ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നവെന്നും മുനീർ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, കെ പി സി സി ഐ ടി സെൽ കോർഡിനേറ്റർ ഇക്ബാൽ പൊകുന്നു, തബൂക് ഏരിയ പ്രസിഡണ്ട് ലാലു ശൂര്യനാട്, മദീന ഏരിയ ജനറൽ സെക്രട്ടറി മുജീബ് ചെന്നത്ത്, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരെ തോമസ് വൈദ്യൻ, ഷഹീർ മാഞ്ഞാലി, അനിൽ കുമാർ പത്തനംത്തിട്ട, അസാഹബ്‌ വർക്കല, ഏരിയ കമ്മിറ്റി പ്രസിഡണ്ട് മാരായ ഫസലുള്ള വെളുവബാലി, ബഷീർ അലി പരുത്തികുന്നൻ, റീജണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, വൈസ് പ്രസിഡണ്ട് സമദ് കിനാശ്ശേരി, നൗഷീർ കണ്ണൂർ, അഷ്‌റഫ് ടി കെ തുടങ്ങിയർ സംസാരിച്ചു.

×