ജിദ്ദ: കോവിഡ് 19 മഹാമാരിമൂലം വിദേശത്ത് നിന്ന് ലീവിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് തിരിച്ചുപോരുന്നതിന് വാക്സിൻ നിർബന്ധമാണെന്നതിനാൽ വാക്സിൻ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ജിദ്ദ കേന്ദ്ര സര്ക്കാരിനോട് അഭ്യർഥിച്ചു ,
/sathyam/media/post_attachments/LxoFcbfYUn3Jdl7M1vfb.jpg)
ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസ് വാക്സിന് മാസങ്ങളാണ് കാത്തിരിക്കേണ്ടി വരുന്നത് വാക്സിൻ ദൗർലഭ്യം മൂലമായെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത് . ഓൺലൈൻ സംവിധാനങ്ങളിലൂടെ റജിസ്റ്റർ ചെയ്യുന്ന പ്രവാസികൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ദൂര സ്ഥലങ്ങളിലാണ് ലഭിക്കുന്നത് , ഇത് മൂലം വാഹന സൌകര്യമില്ലാത്ത സാധാരണക്കാരായ പ്രവാസികൾക്ക് ചിലവേറിയതും സമയ നഷ്ടവും അനുഭവപ്പെടുന്നതായി ഒട്ടേറേ പരാതികൾ നാട്ടിൽ നിന്നും വന്നു കൊണ്ടിരിക്കുകയുമാണ്
റജിസ്ട്രേഷൻ സമയം ദീർഘിപ്പിക്കുകയും പ്രവാസികൾക്ക് മുൻഗണന ക്രമത്തിൽ വാക്സിൻ ലഭിക്കാൻ വേണ്ട നടപടികൾ കൈകൊള്ളാണമെന്നും ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് യു എം ഹുസ്സൈൻ മലപ്പുറം ആവശ്യപ്പെട്ടു.