ജിയോ സിനിമയുടെ വഴിയേ ഹോട്സ്റ്റാറും! ഏഷ്യാ കപ്പും ലോകകപ്പും ഫ്രീ ആയി കാണാം

New Update

publive-image

മുംബൈ: ജിയോ സിനിമയ്ക്ക് പിന്നാലെ ഫ്രീ പ്ലാനുമായി ഹോട്സ്റ്റാറും. ഫുട്ബോൾ ലോകകപ്പും ഐപിഎല്ലും ജിയോ സിനിമ ഫ്രീ ആയി പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഇതേ തന്ത്രം തന്നെ പയറ്റാനാണ് ഇപ്പോൾ ഹോട്സ്റ്റാറും ഒരുങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന ക്രിക്കറ്റ് ഏഷ്യാ കപ്പും, ക്രിക്കറ്റ് ലോകകപ്പും മൊബൈൽ ഉപയോക്താക്കൾക്ക് ഫ്രീ ആയി ഹോട്സ്റ്റാറിൽ കാണാം.

Advertisment

ഏഷ്യാ കപ്പ് പാകിസ്ഥാനിലാണ് നടക്കേണ്ടതെങ്കിലും ഇതുവരെ ആതിഥ്യം വഹിക്കുന്നതിലുള്ള അനിശ്ചതത്വങ്ങൾ നീങ്ങിയിട്ടില്ല. ഏഷ്യ കപ്പ് കഴിഞ്ഞ് പിന്നാലെ ആണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. രണ്ട് ടൂർണമെന്റിന്റെയും ഫിക്സ്ചറുകൾ ഒരാഴ്ചക്ക് അകം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

Advertisment