കോവിഡിന്റെ ദുരിതകാലത്തു നന്മയുടെ കിരണങ്ങളുമായി വ്യാപാരി സഹോദരങ്ങൾ

New Update

publive-image

കരിമണ്ണൂര്‍: കോവിഡ് ബാധിച്ചു കഷ്ടപ്പെടുന്ന കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ പാഴൂക്കാര, നെല്ലിമല വാർഡുകളിലെ നിർധനരായവർക്കു പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ നൽകിയാണ് കരിമണ്ണൂരിലെ ജെ.ജെ.സ്റ്റോഴ്സും, ജെ.ജെ.മെഡിക്കൽസും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്‌.

Advertisment

സഹജീവികളോട് കരുണ കാണിക്കുന്ന ജെ.ജെ.സഹോദരങ്ങളുടെ പ്രവർത്തനം മാതൃകപരമാണെന്നു കരിമണ്ണൂർ പോലീസ് എസ്.എച്ച്.ഒ കെ. ഷിജി പറഞ്ഞു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസണ് അദ്ധ്യക്ഷത വഹിച്ചു.

കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഷിജി കെ. നെല്ലിമല വാർഡ് മെമ്പർ ജീസ് ആയത്തു പാടത്തിനും ജെ.ജെ. മെഡിക്കൽ സിനു വേണ്ടി ജോയി അഗസ്റ്റിൻ പാഴൂക്കര വാർഡ് മെമ്പർ സോണിയ ജോബിനും ജെ.ജെ. സ്റ്റോഴ്സിനു വേണ്ടി മിട്ടു അഗസ്റ്റിൻ പഞ്ചായത്ത് , പ്രസിഡന്റ് റെജി ജോൺസൺ സെക്രട്ടറി ഷാജു മാത്യു എന്നിവർക്കും പ്രോട്ടീൻ കിറ്റുകൾ കൈമാറി.

വൈസ് പ്രസിഡന്റ സാൻസൺ അക്കക്കാട്ട് യോഗത്തിന് സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഡെസ്ക് അംഗം റോഷിൻ കൃത‍ജ്ഞതയും അർപ്പിച്ചു.

thodupuzha news
Advertisment