കുവൈറ്റിലെ ജലീബില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ കേടായ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 17, 2020

കുവൈറ്റ്‌ : കുവൈറ്റിലെ ജലീബില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ കേടായ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു . ജലീബിലെ വഴിവാണിഭക്കാരിൽ നിന്നാണ്‌ 5 ട്രക്ക് പഴം, പച്ചക്കറി, സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ എന്നിവ പിടികൂടിയത്‌.

അനധികൃത പരസ്യങ്ങൾക്കെതിരായ പരിശോധനയിൽ ഫർവാനിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 പരസ്യങ്ങൾ നീക്കം ചെയ്‌തു. 36 പരസ്യവുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകി.

വിവിധ നിയമലംഘനത്തിന് ആന്തലൂസ് മേഖലാ അധികൃതർ 8 കടകൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകി. സിറ്റി മുനിസിപ്പൽ അധികൃതരുടെ പരിശോധനയിൽ നിയമവിധേയമല്ലാതെ കെട്ടിയ ഷെഡുകൾ നീക്കം ചെയ്‌തു.

×