കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു ; മൂക്കുപൊത്താതെ റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ ; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 19, 2019

കുവൈറ്റ് :കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. മൂക്കുപൊത്താതെ റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്. പ്രദേശത്ത് സമഗ്ര വികസന പദ്ധതികള്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ലേബര്‍ സിറ്റികളുടെ പൂര്‍ത്തീകരണം വരെ പദ്ധതി നടപ്പാക്കുന്നത് കാത്തിരിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്കും ഷാദിയ സര്‍വകലാശാലയിലേക്കും ഉള്ള യാത്രകള്‍ കണക്കിലെടുത്ത് ദ്രുതഗതിയില്‍ നടപടിയെടുക്കാനും ജലീബിലെ കുഴപ്പകരമായ അവസ്ഥയ്ക്ക് പരിഹാരം ഉടനടി കണ്ടെത്താനും മന്ത്രിസഭ ആവശ്യപ്പെട്ടു.

മുനിസിപ്പാലിറ്റി, ആഭ്യന്തരം, വൈദ്യുതി, ജലം, പൊതുമരാമത്ത് മന്ത്രാലയങ്ങള്‍, മനുഷ്യശക്തി, പരിസ്ഥിതി, ഭക്ഷ്യ അതോറിറ്റി എന്നിവ ഉള്‍പ്പെടുന്ന ഏഴ് സര്‍ക്കാര്‍ ഏജന്‍സികളാണ് പ്രശ്‌നപരിഹാരത്തിനായുള്ള സമിതിയില്‍ ഉള്‍പ്പെടുന്നത്.

×