ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ജോ ബൈഡന്‍

New Update

ഫിലഡല്‍ഫിയ: നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആയിരിക്കുമെന്നു തീരുമാനമായി. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് ആവശ്യമായ 1991 ഡലിഗേറ്റുകളുടെ എണ്ണത്തേയും മറികടന്നു 2004 ഡലിഗേറ്റുകളെ നേടാന്‍ മുന്‍ വൈസ് പ്രസിഡന്റ് ബൈഡനു കഴിഞ്ഞു.

Advertisment

publive-image

ഏപ്രില്‍ മാസം മത്സരത്തില്‍ നിന്നു പിന്മാറിയ ബെര്‍ണി സാന്‍ഡേഴ്‌സന് 1047 ഡലിഗേറ്റുകളെ ലഭിച്ചിരുന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും മറ്റു ഏഴു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെയാണ് ജോ ബൈഡന്റെ ലീഡ് വര്‍ധിച്ചത്. ഓഗസ്റ്റിലാണ് ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷനില്‍ ജോ ബൈഡന്റെ പേരായിരിക്കും ബാലറ്റില്‍.

പതിറ്റാണ്ടുകളായി ഡലവേര്‍ യുഎസ് സെനറ്ററായ 76-കാരന്‍ ജോ ബൈഡന്‍ പൊതുതെരഞ്ഞെടുപ്പില്‍ നേരിടുക നിലവിലുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെയാണ്. പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്ന കൊറോണ വൈറസും, രാജ്യം ഒട്ടാകെ അലയടിച്ചുകൊണ്ടിരിക്കുന്ന വംശീയ പ്രതിക്ഷേധങ്ങളും ബൈഡനു അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍, കഴിഞ്ഞ നാലു വര്‍ഷമായി കര്‍മനിരതനായി ഉറച്ച തീരുമാനങ്ങള്‍ സ്വീകരിച്ച്, വന്‍കിട ലോകരാജ്യങ്ങളെ വരുതിയില്‍ കൊണ്ടുവരുന്ന ഡൊണള്‍ഡ് ട്രംപിനായിരിക്കും കൂടുതല്‍ സാധ്യതയെന്നു നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നു.

jo bendan
Advertisment