Advertisment

കുവൈറ്റില്‍ 2,607 പൗരന്മാര്‍ക്കുള്ള തൊഴില്‍ സഹായവിതരണം താത്കാലികമായി നിര്‍ത്തിവച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 2021 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 4 മാസത്തിനിടെ 2,607 പൗരന്മാർക്ക് തൊഴിൽ സഹായം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല അൽ സൽമാൻ വെളിപ്പെടുത്തി.

എംപി മർസൂക്ക് അൽ ഖലീഫ സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് അൽ സൽമാൻ ഇക്കാര്യം പറഞ്ഞത്. ജീവനക്കാരുടെ രാജി ചൂണ്ടിക്കാട്ടി 1,779 പേർക്കുള്ള പിന്തുണ താൽക്കാലികമായി നിർത്തിവച്ചതായും 11 പേര്‍ വിദ്യാര്‍ത്ഥികളുടെ വിഭാഗത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി തീര്‍ന്നതാണ് 601 പേര്‍ക്കുള്ള തൊഴില്‍ സഹായം നിര്‍ത്താന്‍ കാരണം.

Advertisment