/sathyam/media/post_attachments/26HlnpJdRdaxKTT475qz.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി നഴ്‌സായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. രാവിലെ ജോലിക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷമായി അല്‍ഗാനിം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ ക്യാമ്പില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ജോബിന്‍. മൃതദേഹം ഫര്‍വാനിയ ദജീജിലെ മോര്‍ച്ചറിയില്‍.
ഭാര്യ: ജില്‍മി (വാഴക്കുളം, തൊടുപുഴ). ഒരു വയസായ മകളുണ്ട്.