86 ദിവസങ്ങള്‍ കൊണ്ട് കുവൈറ്റില്‍ ജോലി ലഭിച്ചത് 10482 സ്വദേശികള്‍ക്ക്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 28, 2020

കുവൈറ്റ് സിറ്റി: 86 ദിവസങ്ങള്‍ കൊണ്ട് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സി.എസ്.സി) വിവിധ തസ്തികകളിലേക്ക് ശുപാര്‍ശ ചെയ്തത് 10482 സ്വദേശികളെയാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം സി.എസ്.സി ഡയറക്ടര്‍ അഹ്മദ് അല്‍ ജാസറിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാരിന്റെയും സി.എസ്.സിയുടെയും നേട്ടമായാണ് ഇതിനെ കാണുന്നതെന്നും അല്‍ ജാസര്‍ പറഞ്ഞു. വിവിധ തസ്തികകളിലേക്ക് ശുപാര്‍ശ ചെയ്ത സ്വദേശികളില്‍ 6465 പേര്‍ ബിരുദധാരികളും 2283 പേര്‍ ഡിപ്ലോമയുള്ളവരും 1136 പേര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ളവരും 353 പേര്‍ ഇന്‍ര്‍മീഡിയറ്റ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുള്ളവരും 68 പേര്‍ ബിരുദാനന്തര ബിരുദമുള്ളവരും രണ്ടു പേര്‍ ഡോക്ടേറ്റുള്ളവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

×