കോൺഗ്രസിന്റെ ജോഡോ യാത്രയെ വരവേൽക്കാൻ ചാത്തന്നൂരിൽ കലാ സാംസ്കാരിക മേഖലയും സജീവം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ ഭാരത് യാത്രയെ വരവേൽക്കാൻ ചാത്തന്നൂരിലെ കലാ കായിക സാംസ്കാരിക മേഖലകളും, സജീവമായി. ജോഡോ ഭാരത് യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരവൂരിൽ 12 ടീമുകൾ പങ്കെടുക്കുന്ന ഫുട്‌ബോൾ മത്സരവും, ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി ക്രിക്കറ്റ്, കബഡി, വടംവലി, വോളിബാൾ തുടങ്ങിയ കായിക പ്രദർശനമത്സര ങ്ങളും, കേരളീയ തനിമ യാർന്ന കലാ മത്സരങ്ങളും, സാംസ്കാരിക സമ്മേളങ്ങളും ,മാനവമൈത്രി സംഗമങ്ങളും
ഭാരത് ജോഡോ പദയാത്ര ചാത്തന്നൂരിൽ എത്തുന്നതിന് മുന്നോരൊക്കമായി
സംഘടിപ്പിക്കുമെന്ന് ഭാരത് ജോഡോ യാത്ര ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗത സംഘം ഭാരവാഹികളുടെയും ജോഡോ യാത്രയുടെ ജില്ലാ സാംസ്കാരിക വിഭാഗം കമ്മിറ്റിയുടെയും സംയുക്തയോഗം തീരുമാനിച്ചു.

കേരളത്തിൽ പദയാത്ര കടന്ന് പോകുമ്പോൾ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കാൻ തെരെഞ്ഞെടുത്ത ഏക സ്ഥലം ചാത്തന്നൂരാണെന്നും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടുള്ള ഒരുക്കങ്ങളാണ് നടത്തി വരുന്നതെന്നും അവർ പറഞ്ഞു. ജില്ലയിലെ
വിവിധ സ്കൂളിൽ നിന്നുള്ള 100 വിദ്യാർഥികൾക്ക് 14ന് ഉച്ചയ്ക്ക് ശേഷം ചാത്തന്നൂർ എംബയർ കൺവൻഷൻ സെന്ററിൽ രാഹുൽ ഗാന്ധിയുമായി സംവദിക്കാൻ അവസരമുണ്ടാകുമെന്നും,ഭാരവാഹികൾ അറിയിച്ചു.

സ്വാഗത സംഘം ചെയർമാൻ ഡോ: ശൂരനാട് രാജശേഖരൻ, കോ ഓർഡിനേറ്റർ നെടുങ്ങോലം രഘു, ജില്ലാ സാംസ്കാരിക വിഭാഗം കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുജയൻ, കൺവീനർ എൻ.ജയചന്ദ്രൻ, എം.സുന്ദരേശൻ പിള്ള, ബിജുപാരിപ്പള്ളി, എസ്.ശ്രീലാൽ, നവാസ് റഷാദി,
ശാന്തിനി ശുഭദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ എ. ഷുഹൈബ്, പി.പ്രതീഷ്കുമാർ
പരവൂർസജീബ്, ബിജുവിശ്വരാജൻ, പരവൂർ രഞ്ജിത്ത്, നിജാബ്‌ മൈലവിള, തുടങ്ങിയവർ പങ്കെടുത്തു.

Advertisment